ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 6,000 റണ്‍സ് തികച്ച് രോഹിത് ശര്‍മ. ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിനായി ഒരു താരം 6,000 റണ്‍സെന്ന് പിന്നിടുന്നത്. 231-ാം മത്സരത്തിലാണ് താരത്തിന്റെ നേട്ടം. ഐപിഎല്ലില്‍ ആകെ 267 മത്സരങ്ങള്‍ കളിച്ച രോഹിത് ആകെ 6,900ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്സ് ആയിരുന്നു രോഹിത് കളിച്ച മറ്റൊരു ടീം.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ആദ്യം ബൗളിങ് ആണ് തിരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്സ് 10 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് നഷ്ടമില്ലാതെ 99 റണ്‍സെന്ന നിലയിലാണ്. 55 റണ്‍സോടെ റയാന് റിക്ലത്തണും 42 റണ്‍സോടെ രോഹിത് ശര്‍മയുമാണ് ക്രീസില്‍.നേരത്തെ വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ രോഹിത് കടുത്ത എല്‍ബിഡബ്ല്യൂ അപ്പീല്‍ അതിജീവിച്ചിരുന്നു. രാജസ്ഥാന് പേസര്‍ ഫസല്‍ഹഖ് ഫറൂഖി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. ഫറൂഖിയുടെ പന്ത് അടിക്കാന്‍ ശ്രമിച്ച രോഹിത് ശര്‍മയ്ക്ക് പിഴച്ചു. താരം വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ ഫറൂഖി ശക്തമായി അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.
ഔട്ടില്‍ സംശയം തോന്നിയ രോഹിത് ശര്‍മ അംപയറിന്റെ തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് നേരിയ വ്യത്യാസത്തില്‍ ലെ?ഗ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ രോഹിത് ശര്‍മ കഷ്ടിച്ച് ഔട്ടില്‍ നിന്ന് രക്ഷപെട്ടു. പിന്നാലെ താരത്തിന്റെ റിയാക്ഷന് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
