പാലക്കാട്: പാലക്കാട് കാഞ്ചിക്കോട് 5 കാറുകൾ കൂട്ടിയിടിച്ച് അപകടം. 2 കുട്ടികളുൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും സിവിൽ ഡിസൈൻസ് അംഗങ്ങളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ആരുടേയും പരുക്ക് ഗുരുതരമല്ല
