
അല്‍ത്താഫ് ലല്ലിയെന്ന ഭീകരന് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്
ശ്രീനഗർ: ബന്ദിപ്പോരയിൽ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ വധിച്ച് സൈന്യം. കുല്‍നാര്‍ ബസിപോര മേഖലയിലയിൽ സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ ഭീകർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ശക്തമായ പരിശോധനയാണ് സൈന്യം മേഖലയിൽ നടത്തുന്നത്. അതിനിടെ പഹൽഗാം ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ സൈന്യം തകർത്തു. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ ഭവനങ്ങളാണ് തകർത്തത്.