നാളെ രാവിലെയാണ് പാകിസ്താനിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്
ഇസ്ലാമാബാദ് : സിന്ധു നദീജല കരാർ റദ്ദാക്കിയതുൾപ്പെടെ പാകിസ്താനെതിരെ ശക്തമായ നടപടി ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പാകിസ്താൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് പാകിസ്താനിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്.അതിനിടെ പ്രകോപന പ്രസ്താവനയുമായി പാക് ഐടി മന്ത്രി അസ്മ സയ്യിദ് ബുഖാരി രംഗത്തെത്തി. അഭിനന്ദന് വര്ധമാന് സംഭവം ഓര്‍മിപ്പിച്ച് മന്ത്രി അസ്മ സയ്യിദ്
ബുഖാരി. അന്ന് അഭിനന്ദിനെ ചായ കൊടുത്ത് പറഞ്ഞുവിട്ടു. ഇനിയത് ഉണ്ടാകില്ല. ഇന്ത്യയില്‍ നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ തയ്യാറെന്നും മന്ത്രി പറഞ്ഞു.
പുറമേ നിന്നുള്ള വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വരുമ്പോഴോ കനത്ത തീവ്രവാദ ആക്രമണമുണ്ടാകുമ്പോഴോ മാത്രമാണ് പാകിസ്താന് ദേശീയ സുരക്ഷാ സമിതി അടിയന്തരയോഗം ചേരുന്നത്. യോഗവിവരം ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ സ്ഥിരീകരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി പഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കി.
