തിരുവനന്തപുരം: പി.വി അന്‍വറുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അന്‍വറിനെ യുഡിഎഫിലെടുക്കുന്നത് സംബന്ധിച്ച് മറ്റു ഘടകകക്ഷികളുമായി ചര്‍ച്ച നടത്തും. അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കുമെന്നും വി.ഡി സതീശന് പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായും യുഡിഎഫുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അത് ഏത് തരത്തിലായിരിക്കുമെന്ന് അദ്ദേഹം ചില നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തശേഷം ഉടന്‍ തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അന്‍വര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അന്‍വറിന് മുന്നില്‍ ഒരു നിര്‍ദേശവും വെച്ചിട്ടില്ല. സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ രീതി ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. അന്‍വറിന്റെ പിന്തുണ നിലമ്പൂരില്‍ ഗുണം ചെയ്യുമെന്നും വി.ഡി സതീശന് പറഞ്ഞു.
