നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക വിരുന്ന് ഒഴിവാക്കി.
ന്യൂഡല്‍ഹി:പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ ദ്വിദിന സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേക്ക് മടങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി പ്രധാനമന്തി നിരന്തരം ഫോണിലൂടെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഇപ്പോള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തുകയാണ്. ജിദ്ദയില്‍ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക വിരുന്ന് ഒഴിവാക്കി.
ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.
ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്.
