
ലുലു ഗ്രൂപ്പില്‍ ജോലി നേടാന്‍ വീണ്ടും അവസരം. കൊച്ചിയിൽ എസ് എ പി – എ ബി എ പി കൺസൾട്ടന്റ് തസ്തികയിലേക്ക് 8-15 വർഷം പരിചയമുള്ള പ്രൊഫഷണലുകളെയാണ് കമ്പനി തേടുന്നത്. താരതമ്യേന ഉയർന്ന ശമ്പളം ലഭിക്കുന്ന തസ്തികതയാണ് എസ് എ പി – എ ബി എ പി കൺസൾട്ടന്റ്. റീട്ടെയിൽ വ്യവസായ മേഖലിയല്‍ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന ലുലു ഗ്രൂപ്പ്, ഈ റിക്രൂട്ട്മെന്റിലൂടെ സാങ്കേതിക മികവുള്ള പ്രതിഭകളെ തങ്ങളുടെ ടീമിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നു.
ഈ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനിയുടെ ബിസിനസ് പ്രക്രിയകളുടെ രൂപകൽപ്പന, വികസനം, പ്രവാർത്തികമാക്കല്, പരിശോധന എന്നിവയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ഫങ്ഷണൽ ആവശ്യങ്ങൾ സ്വതന്ത്രമായി മനസ്സിലാക്കി, ബിസിനസ് ആവശ്യങ്ങൾ സാങ്കേതിക സവിശേഷതകളാക്കി മാറ്റി, കോഡ് എഴുതി, ടെസ്റ്റ് ചെയ്ത്, ഡീബഗ് ചെയ്യേണ്ടതുണ്ട്.
ഉയർന്ന സങ്കീർണതയുള്ള പ്രവർത്തനങ്ങൾക്കായി യൂണിറ്റ് ടെസ്റ്റുകൾ, സിസ്റ്റം, ഇന്റഗ്രേഷൻ, അക്സെപ്റ്റൻസ് ടെസ്റ്റുകൾ എന്നിവ വികസിപ്പിക്കുകയും നടപ്പാക്കുകയും വേണം. പെർഫോമന്‍സ് ട്യൂണിംഗ്, പ്രശ്നപരിഹാരം, ജൂനിയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കൽ എന്നിവയും ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടും.
അപേക്ഷകർക്ക് പ്രൊഡക്ഷൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സങ്കീർണ പ്രോഗ്രാമുകൾ ഡീബഗ് ചെയ്യുന്നതിനും മികച്ച ഡീബഗിംഗ് കഴിവുകൾ ഉണ്ടായിരിക്കണം. ഒഡാറ്റ, എബിഎപി സിഡിഎസ് വ്യൂസ്, എഎംഡിപി എന്നിവയിൽ പരിചയം നിർബന്ധമാണ്. ഐഡോക്സ്, ബാപിസ്, എസ്എപി ഫോമുകൾ, സ്ക്രിപ്റ്റ്, അഡോബ് ഫോമുകൾ എന്നിവയെക്കുറിച്ചുള്ള ശക്തമായ അറിവും ആവശ്യമാണ്. എഫ്ഐ/സിഒ, ലോജിസ്റ്റിക്സ്, എച്ച്സിഎം തുടങ്ങിയ മൊഡ്യൂളുകളിൽ ഉയർന്ന ഫങ്ഷണൽ അറിവും ഉണ്ടായിരിക്കണം. നേറ്റീവ് ഹന മോഡലിംഗ്, അനലിറ്റിക്കൽ ക്വറികൾ, എസ്ക്യുഎൽ സ്ക്രിപ്റ്റ് എന്നിവയിൽ പരിചയവും, എസ്എപി ഫിയോറി പോലുള്ള ഫ്രണ്ട്-എൻഡ് സാങ്കേതിക വിദ്യകളിൽ പ്രവർത്തന പരിജ്ഞാനവും ഈ ഒഴിവിലേക്ക് അപേക്ഷിക്കുന്നവരോട് കമ്പനി ചോദിക്കുന്നുണ്ട്.
റീട്ടെയിൽ വ്യവസായ രംഗത്തെ പരിചയം ഒരു അധിക യോഗ്യതയായി കണക്കാക്കും. ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ളവർ അവരുടെ അപ്ഡേറ്റ് ചെയ്ത സിവി shreejitha@luluindia.co എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.
അതേസമയം, ക്രിയേറ്റീവ് ഡയറക്ടർ, പിആർ/കോപ്പി റൈറ്റർ, സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്, മോഷൻ ഗ്രാഫിക് ഡിസൈനർ തുടങ്ങിയ ഒഴിവുകളിലേക്കും ലുലു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാർത്ഥികൾക്ക് 10 വർഷത്തെ പ്രസക്തമായ അനുഭവം ആവശ്യമാണ്. പിആ/കോപ്പി റൈറ്റർ ഒഴിവിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വർഷത്തെ പ്രായോഗിക പ്രവർത്തി പരിചയമാണ് വേണ്ടത്. സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാനും രണ്ട് വർഷത്തെ പ്രവർത്തി പരിചയം വേണം. അതേസമയം മോഷൻ ഗ്രാഫിക് ഡിസൈനർ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ മൂന്ന് മുതൽ നാല് വർഷം അനുഭവ പരിചയമാണ് വേണ്ടത്.
ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2025 ഏപ്രിൽ 30-ആണ്. അപേക്ഷകർ careers@lucid.in എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അവരുടെ സിവി അയക്കേണ്ടത്. മെയിലിന്റെ സബ്ജക്ട് ഫീല്‍ഡില്‍ ബന്ധപ്പെട്ട ജോബിന്റെ കോഡ് ചേർക്കാനും ശ്രദ്ധിക്കുക.മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാതെ തങ്ങള്‍ക്ക് ആവശ്യമുള്ള ജീവനക്കാരെ നേരിട്ട് തിരഞ്ഞെടുക്കുന്നു രീതിയാണ് ലുലു ഗ്രൂപ്പ് എക്കാലത്തും പിന്തുടർന്നിട്ടുള്ളത്. ഇതിനായി അവർ ഉദ്യോഗാർത്ഥികളില്‍ നിന്നും യാതൊരു വിധത്തിലുള്ള ഫീസും ഈടാക്കുകയില്ല. അതുകൊണ്ട് തന്നെ ലുലു ഗ്രൂപ്പിന്റെ പേരില്‍ മറ്റാരെങ്കിലും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെങ്കില്‍ അത് തട്ടിപ്പായിരിക്കുമെന്ന് മനസ്സിലാക്കുക.