പോത്താനിക്കാട് പൊലീസാണ് കേസെടുത്തത്
കൊച്ചി: കോതമംഗലം അടിവാറ് ഫുട്ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കാതെയാണ് ഗ്യാലവറി ഒരുക്കിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. പോത്താനിക്കാട് പൊലീസ് ആണ് കേസെടുത്തത്.അനുമതി ഇല്ലാതെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടൂർണമെന്റിനെ കുറിച്ച് പഞ്ചായത്തിനെ അറിയിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസിന് റിപ്പോർട്ട് നൽകും.
ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് ഗ്യാലറി തകർന്ന് വീണത്. ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂർണമെന്റിനിടയാണ് അപകടം. ഫൈനൽ മത്സരം ആയതിനാൽ പതിവിലും കൂടുതൽ കാണികൾ എത്തിയിരുന്നു. താല്‍ക്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. നാലായിരത്തിലധികം പേര് മത്സരം കാണാനെത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നു അപകടം.
