ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. അഞ്ച് തോൽവിയും രണ്ട് ജയവുമായി ഏറ്റവും അവസാന സ്ഥാനത്താണ് ചെന്നൈയുള്ളത്. നാല് തോൽവികളുമായി മുംബൈ ഏഴാം സ്ഥാനത്താണ്. വൈകിട്ട് 7.30നാണ് ഗ്ലാമർ താരങ്ങളുടെ പോരാട്ടം. മറ്റൊരു മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പഞ്ചാബ് സൂപ്പർ കിങ്സിനെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം.
അഞ്ചു തവണ വീതമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും ഐപിഎല്ലിലെ രാജാക്കന്മാരായത്. മറ്റൊരു ടീമിനും ഇതു വരെ എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരം. ഇത്തവണ ഇരു ടീമുകളും തകർച്ചയിലാണ്
