
കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ചത്തെ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം ഇന്നും വ്യാപാരം നടത്തുന്നത്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചതോടെ സര്‍വകാല റെക്കോഡിലാണ് സ്വര്‍ണ വിലയിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില. ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്.