ചെന്നൈ: ചെന്നൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് സബര്‍ബന്‍ ട്രെയിനുകള്‍. യാത്രക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചെന്നൈയിൽ ആദ്യ എസി സബര്‍ബന്‍ ട്രെയിന്‍ ഇന്ന് സര്‍വീസ് ആരംഭിച്ചു.
ചെന്നൈ ബീച്ച്-ചെങ്കല്‍പ്പെട്ട് പാതയിലാണ് ആദ്യ സര്‍വീസ് നടത്തിയത്. ‘ചെന്നൈ നിവാസികളേ, തണുപ്പുള്ളതും സുഖകരവുമായ ഒരു യാത്രയ്ക്ക് സമയമായി’ ആദ്യ സര്‍വീസിന് തുടക്കമിട്ടുകൊണ്ട് ദക്ഷിണ റെയില്‍വേ എക്സില്‍ കുറിച്ചു. 35 രൂപ മുതല്‍ 105 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
ഇന്ത്യയിൽ ആദ്യമായി മുംബൈയിലാണ് എസി എമു ട്രെയിനുകളുടെ സേവനം റെയില്‍വേ അവതരിപ്പിച്ചത്. നഗരത്തിലെ സ്ഥിരം യാത്രികര്‍ക്കിടയില്‍ ഇത് വലിയ സ്വീകാര്യത നേടിയിരുന്നു. ഓട്ടോമാറ്റിക് വാതിലുകള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങള്‍, സിസിടിവി ക്യാമറകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ എസി എമു ട്രെയിനുകളിലുണ്ട്.
