കൊച്ചി: ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരായി. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായത്. 32 ചോദ്യങ്ങളാണ് ഷൈനിന് വേണ്ടി പോലീസ് തയ്യാറാക്കി വച്ചിരിക്കുന്നത്.
ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി. കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്. ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം.
