കൊച്ചി: റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ആദ്യമായി ഇന്നലെ 71,000 രൂപ കടന്ന സ്വര്‍ണവില, ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു.ഇന്ന് 71,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില. ഗ്രാമിന് 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ഇന്നലെ 840 രൂപ ഉയർന്നതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം ഇടിഞ്ഞെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു.
