ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുർ ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും. വൈകിട്ട് 7.30 നാണ് മത്സരം. നാല് ജയവും രണ്ട് തോൽവിയുമായി ഇരു ടീമിനും തുല്യ പോയിന്റാണുള്ളത്.നെറ്റ് റൺ റേറ്റിലൂടെ ആർസിബി മൂന്നാം സ്ഥാനത്തും പഞ്ചാബ് നാലാം സ്ഥാനത്തുമാണുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ആർസിബി കരുത്തരാണ്. ഐപിഎല്ലിലെ ഏറ്റവും ചെറിയ സ്കോറിന്റെ പ്രതിരോധ വിജയത്തിലൂടെ കഴിഞ്ഞ മത്സരത്തിൽ ചരിത്രം സൃഷ്ടിച്ചാണ് പഞ്ചാബിന്റെ വരവ്.
