കൊല്ലം: പൂരം കുടമാറ്റത്തിൽ നവോത്ഥാന നായകർക്കൊപ്പം ആർഎസ്എസ് നേതാവിന്റെ ചിത്രം. പുതിയകാവ് ക്ഷേത്രത്തിൽ നടന്ന പൂരത്തിലെ കുടമാറ്റത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രം ഇടം പിടിച്ചത് വിവാദത്തിൽ. നവോത്ഥാന നായകരുടെ ചിത്രത്തിന് ഒപ്പമാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം കുടമാറ്റത്തിൽ ഉയർന്നത്.
കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്റെ ചിത്രം ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദേശിച്ചു. വിജിലൻസ് എസ്പിക്കാണ് അന്വേഷണ ചുമതല ഏർപെടുത്തിയിരിക്കുന്നത്. കൊല്ലം എസിയോട് സംഭവത്തിൽ അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.
