തിരുവനന്തപുരം: എഡിജിപി വിജയനെതിരെ വ്യാജമൊഴി നൽകിയതിൽ എം ആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്ന് ശിപാർശ.
വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് മുൻ എസ്.പി സുജിത് ദാസ് പറഞ്ഞെന്ന അജിത് കുമാറിന്റെ മൊഴി ആഭ്യന്തര വകുപ്പോ ഡിജിപിയോ മുഖവിലയ്ക്കെടുത്തിട്ടില്ല. വിജയനെതിരായി തന്റെ മൊഴിയിൽ ഒരു പരാമർശം പോലും സുജിത് ദാസും നടത്തിയിട്ടില്ല.
കരിപ്പൂർ വിമാനത്താവളം വഴി നടക്കുന്ന സ്വർണക്കടത്തിൽ മുൻപ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ.ജിയായിരുന്ന പി വിജയനും ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് എഡിജിപി എം.ആർ അജിത് കുമാർ നൽകിയ മൊഴി. അന്ന് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായാണ് അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് സുജിത് ദാസ് മൊഴി നൽകിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. വിജയനെതിരായി ഒരു വാക്ക് പോലും ഡിജിപിക്ക് നൽകിയ മൊഴിയിൽ സുജിത് ദാസ് പറഞ്ഞിട്ടില്ല. ഡിജിപിയാവട്ടെ, സ്വർണക്കടത്ത് ആരോപണത്തിലെ കണ്ടെത്തലുകളിൽ വിജയനെതിരായ ആരോപണത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടുമില്ല.
