ന്യൂഡൽഹി: പാർലമെന്റ് മന്ദിര സമുച്ചയത്തിലെ പ്രേരണ സ്ഥലിൽ ഡോ. അംബേദ്കറിന്റെ 135-ാമത് ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കും. ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ബാബാസാഹേബ് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷ പരിപാടി കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിന് വേണ്ടി ഡോ. അംബേദ്കർ ഫൗണ്ടേഷനാണ് (ഡിഎഎഫ്) സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, പണ്ഡിതർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെയുള്ള മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.
അതിനുശേഷം, ഉച്ചയ്ക്ക് 12:00 മണി വരെ പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയും. ബാബാസാഹേബ് അംബേദ്കറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്കായി ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF) സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) സന്ദർശിച്ച് മഹാനായ നേതാവിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഡി എ എഫ് പ്രത്യേക ബസ് സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, മന്ത്രിമാർ, പാർലമെന്റേറിയന്മാർ, പണ്ഡിതർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെയുള്ള മറ്റ് ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ബാബാസാഹേബ് അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുക.
അതിനുശേഷം, ഉച്ചയ്ക്ക് 12:00 മണി വരെ പരിപാടിയിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയും. ബാബാസാഹേബ് അംബേദ്കറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ എത്തുന്നവർക്കായി ഡോ. അംബേദ്കർ ഫൗണ്ടേഷൻ (DAF) സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) സന്ദർശിച്ച് മഹാനായ നേതാവിന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്ക് വേണ്ടി ഡി എ എഫ് പ്രത്യേക ബസ് സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. മഹാപരിനിർവാൺ ഭൂമി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. അംബേദ്കർ ദേശീയ സ്മാരകം (DANM) ന്യൂഡൽഹിയിലെ 26, അലിപൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്