ബേസിൽ ജോസഫിനെ നായകനാക്കി ടൊവിനോ തോമസ് നിർമിച്ച ‘മരണമാസ്സ്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രം വിഷു റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഗംഭീര കയ്യടിയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ നേടിയതിനേക്കാൾ കളക്ഷൻ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും ലഭിച്ചെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയൽ കില്ലർ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയൽ കില്ലർ കഥാപാത്രം പ്രേക്ഷകരെ തീയേറ്ററിനുള്ളിൽ ചിരിപ്പിക്കുകയാണ്. കണ്ടുമടുത്ത പതിവ് സീരിയൽ കില്ലർ സിനിമകളിൽ നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റോട് കൂടിയാണ് രാജേഷ് മാധവന്റെ കഥാപാത്രത്തെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്ത കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുട്ടികളും യുവാക്കളും ചിത്രം ഹൃദയത്താൽ സ്വീകരിച്ചിരിക്കുകയാണ്. ഫൺ കോമിക് കാരിക്കേച്ചർ രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
