
പണം സ്വീകരിക്കാനും അയക്കാനും ആകുന്നില്ല. പ്രതിസന്ധിയിലായത് നൂറുകണക്കിന് ഇടപാടുകാർ. അവസാനം എടിഎമ്മിൽ നിന്ന് പണം എടുക്കേണ്ടി വന്നു മിക്കവർക്കും. യുപിഐ പണിമുടക്കിയത് കടകളിലും വാണിജ്യ കേന്ദ്രങ്ങളിലും നിരവധി പേരെ പ്രതിസന്ധിയിലാക്കി. ഒരു മണിക്കൂറിലേറെ ഇടപാടുകൾ തടസപ്പെട്ടു.പണം അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. സാങ്കേതിക തകരാർ മൂലം യുപിഐ സംവിധാനം പണി മുടക്കിയത് പേടിഎം, ഫോൺ പേ, ഗൂഗിൾപേ എന്നിവുടെ ഉപയോക്താക്കളെ ബാധിച്ചു.
പണം ഇടപാടുകൾക്കായി ഇപ്പോൾ എല്ലാവരും ഡിജിറ്റൽ ഇടപാടുകളെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ കടകളിൽ ഉൾപ്പെടെ പണം ഇടപാടുകൾ തടസപ്പെട്ടു. സാങ്കേതിക പ്രശ്നമാണ് യുപിഐ ഇടപാടുകളെ ബാധിച്ചത്.ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പെയ്മൻ്റ് സംവിധാനമായ ഗൂഗിൾപേ തടസപ്പെട്ടത് നിരവധി ഉപയോക്താക്കളെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുതൽ വിവിധ യുപിഐ സംവിധാനങ്ങൾ തടസപ്പെട്ടു. വ്യാപാരികളെയും ഇടപാടുകാരെയും ഇത് പ്രതിസന്ധിയിലാക്കി. വ്യക്തിഗത ഉപയോക്താക്കൾക്ക് മാത്രമല്ല ബിസിനസ് ഇടപാടുകൾക്കും പണം ഇടപാടുകളിൽ തടസം നേരിട്ടു. ഗൂഗിൾപേയിലാണ് ഏറ്റവും കൂടുതൽ പ്രശ്നം റിപ്പോർട്ട് ചെയ്തത്.
എസ്ബിഐ, എച്ച്ഡിഎഫ്എസി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ പ്രധാന ധനകാര്യ സ്ഥാപനങ്ങളെയും പ്രതിസന്ധി ബാധിച്ചു.കഴിഞ്ഞ കുറേ ആഴ്ചകൾക്കിടയിൽ യുപിഐ പണം ഇടപാടുകൾ ഇടക്കിടെ തടസപ്പെടുന്നുണ്ട്. ഡിജിറ്റൽ പെയ്മൻ്റുകളിലേക്ക് ആളുകൾ കൂട്ടത്തോടെ ചേക്കേറിയ സമയത്ത് സേവനങ്ങളിലുണ്ടായ തടസം നിരവധിപേരെ പ്രതിസന്ധിയിലാക്കി. മാർച്ച് അവസാന വാരം യുപിഐ ഇടപാടുകൾ മൂന്ന് മണിക്കൂർ വരെ തടസപ്പെട്ടിരുന്നു. എല്ലാ ഇടപാടുകളും പൂർണമായും ഡിജിറ്റൽ ആകുമ്പോൾ ഇത്തരം തിരിച്ചടികൾ ഉണ്ടാകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. വ്യക്തിഗത ഉപയോക്താക്കളെ മാത്രമല്ല വാണിജ്യ മേഖലയിലെ ഉപയോക്താക്കളെയും പ്രതിസന്ധി ബാധിക്കും. നിലവിൽ യുപിഐ ഇടപാടുകൾ തടസപ്പെട്ടതിൻ്റെ കാരണം എൻപിസിഐ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ആഭ്യന്തര യുപിഐ പേയ്മെന്റുകൾക്കുള്ള ഇടപാട് പരിധികളിൽ മാറ്റം വരുത്തിയിട്ടില്ല.എൻപിസിഐ സെർവർ പ്രശ്നങ്ങൾ, യുപിഐ ആപ്പിൻ്റെ സാങ്കേതിക തകരാറുകൾ, ബാങ്കിങ് സംവിധാനത്തിലെ പ്രശ്നങ്ങൾ എന്നിവ കൊണ്ടൊക്കെ യുപിഐ സംവിധാനത്തിൽ കേടുപാടുകൾ ഉണ്ടാകാം. എൻപിസിഐ സെർവറുകളിലെ ഇടയ്ക്കിടെയുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇടപാടുകൾ തടസപ്പെടുത്താറുണ്ട്.