യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയാണുള്ളത്
ചേര്‍ത്തല: സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന് തന്നെ ഭരണത്തുടര്‍ച്ച നേടാനുളള കാലാവസ്ഥയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയാണുള്ളത് . സര്‍ക്കാരുമായുളള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുളളതെന്നും വെളളാപ്പളളി പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വെളളാപ്പളളിയെ ആദരിക്കുന്ന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തവേയാണ് വെളളാപ്പളളിയുടെ പരാമര്‍ശം.
എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന് സംഘടിപ്പിച്ച പരിപാടിയില്‍ വെളളാപ്പളളിയെ മുഖ്യമന്ത്രിയും പുകഴ്ത്തിയിരുന്നു. അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെളളാപ്പളളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുകയാണെന്നും ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്ക്കാന് വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെളളാപ്പളളിയുടേതെന്നുമാണ് പിണറായി വിജയന് പറഞ്ഞത്.
