
ഏറെ ആരാധകരുള്ള ഒരു നടിയാണ് കരീന കപൂർ. തന്റെ ഐക്കണിക്ക് അഭിനയത്തിലൂടെയും ശാലീന സൗന്ദര്യത്തിലൂടെയും സിനിമാ ഇൻഡസ്ട്രയിൽ തനതായ ഒരു സ്ഥാനം അവർ നേടിയിട്ടുണ്ട് എന്നതിൽ സംശയമില്ല. അടുത്തിടെ പാകിസ്ഥാനിലെ കറാച്ചിയിൽ നടന്ന ഒരു റേവ് പാർട്ടിയിൽ കരീന കപൂർ നൃത്തം ചെയ്യുന്നതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള ഒരു വീഡിയോ വൈറലായിരുന്നു. എന്നാൽ ഇത് കണ്ടതോടെ കരീന കപൂറിന്റെ ആരാധകർ ഞെട്ടിപ്പോയി! സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ജനക്കൂട്ടം ആർപ്പുവിളിക്കുമ്പോൾ കരീന നൃത്തം ചെയ്യുന്ന രീതിയിലുള്ള ‘AI അവതാരം’ മോശമാണെന്ന് ആണ് കരീന ആരാധകർ പറയുന്നത്. “കഭി ഖുഷി കഭി ഹമി” ലെ നടിയുടെ ഐക്കണിക് പൂഹ് ഡയലോഗ് കേൾക്കുന്നതിന് മുമ്പ് അവർ നല്ല വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. എന്നാൽ പിന്നീട് വന്ന നൃത്തത്തിൽ തങ്ങളുടെ പ്രിയ നടിയുടെ വസ്ത്രം മാറി അല്പം ഗ്ലാമറസ് വേഷമായി മാറിയതാണ് ആരാധകരെ ചൊടിപ്പിച്ചത്.
വീഡിയോ ഓൺലൈനിൽ പങ്കിട്ട ഉടൻ തന്നെ, കരീന കപൂറിന്റെ ഇന്ത്യയിലെ ആരാധകർ നിരാശ പ്രകടിപ്പിക്കുകയും ഡിജെയോട് അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. “ഈ ആനിമേഷൻ വളരെ മോശമാണ്, ഒരാൾ പറഞ്ഞു. കരീന കാണുന്നതിന് മുന്നെ ഇത് ഡിലീറ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കമന്റിട്ടത്.