ഐപിഎല്ലിൽ അപരാജിത കുതിപ്പ് തുടരുകയാണെങ്കിലും ഡൽഹി ക്യാപിറ്റൽസിന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനായിട്ടില്ല. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി.നാല് മത്സരങ്ങളില്‍ നാല് ജയം നേടിയ ഡൽഹി ക്യാപിറ്റൽസിന് എട്ട് പോയിന്റാണുള്ളത്. അഞ്ചില്‍ നാല് മത്സരം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാം സ്ഥാനത്ത്. എട്ട് പോയിന്റ് സ്വന്തമാക്കിയ അവര്‍ ഒരു മത്സരം പരാജയപ്പെട്ടിരുന്നു. നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ഗുജറാത്ത് ഒന്നാമതെത്തിയത്.ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും മൂന്നാം സ്ഥാനത്ത് തുടരുകയാണ് ആർസിബി. അഞ്ചില്‍ മൂന്ന് മത്സരങ്ങൾ ജയിച്ച അവര്‍ക്ക് ആർസിബിക്ക് ആറ് പോയിന്റാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് കിംഗ്സ് നാലാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ മൂന്ന് ജയമാണ് പഞ്ചാബിന്. രാജസ്ഥാന് റോയല്‍സിനോട് മാത്രമാണ് പഞ്ചാബ് തോറ്റത്.
ഐപിഎല്ലിൽ ലക്നൗവിന്റെ നിക്കോളാസ് പൂരാനാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സാണ് താരം നേടിയത്. ഗുജറാത്തിന്റെ സായ് സുദര്ശന് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 273 റണ്‍സാണ്
താരം അടിച്ചെടുത്തത്. പൂരാനും സായിക്കും പിറകില്‍ മൂന്നാം സ്ഥാനത്തുണ്ട് മിച്ചല്‍ മാര്‍ഷ്. അഞ്ച് മത്സരങ്ങളില്‍ 265 റണ്‍സാണ് മാര്‍ഷ് നേടിയത്. ഗുജറാത്തിന്റെ തന്നെ ജോസ് ബട്ലര് നാലാം സ്ഥാനത്താണ്.
