
നിറം വർദ്ധിപ്പിക്കാനും മുഖക്കുരു, പാടുകൾ, പിഗ്മൻ്റേഷൻ എന്നിവ അകറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാനാകും
1.രണ്ട് സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
2. ബീറ്റ്റൂട്ട് അരച്ചെടുത് ശേഷം അതിലേയ്ക്ക് ഒരു സ്പൂൺ ചന്ദനപ്പൊടി ചേർത്ത് ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
3.ഒരു ടീസ്പൂൺ പാലിലേയ്ക്ക് 3 സ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഈ പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം.
4.രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ഉണക്കി പൊടിച്ച് ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും ചേർത്തിളക്കി ഇത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം.
5.ബീറ്റ്റൂട്ട് ജ്യൂസ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് ഇളക്കിയ ശേഷം മുഖത്ത് പുരട്ടാം.