
ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം
പെരുമ്പാവൂർ :പെൺസുഹൃത്തിന്റെ വീട്ടിലെത്തി പോർച്ചിലിരുന്ന ബൈക്കിന് തീയിട്ട പള്ളിമുക്ക് സ്വദേശി അനീഷ് പിടിയിലായി . ബൈക്ക് പൂർണമായും വീടിന്റെ ജനൽ പാളികൾ ഭാഗികമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ യുവതിയും ഫർണിച്ചർ സ്ഥാപനം നടത്തിയിരുന്ന അനീഷും മുൻപ് സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതിൽ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു.
ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസ് യുവാവിനെ വീടിന്റെ പരിസരത്ത് നിന്ന് തന്നെ പിടികൂടുകയായിരുന്നു.