Stephen Fleming, Head Coach, Chennai Superkings during match 29 of season 13 of the Dream 11 Indian Premier League (IPL) between the Sunrisers Hyderabad and the Chennai Super Kings held at the Dubai International Cricket Stadium, Dubai in the United Arab Emirates on the 13th October 2020. Photo by: Ron Gaunt / Sportzpics for BCCI
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഫീൽഡിങ്ങിലെ മോശം പ്രകടനമാണ് മത്സരത്തിൽ ചെന്നൈ തോൽക്കാൻ കാരണമെന്ന് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
“ഫീൽഡിങ്ങിലെ മോശം പ്രകടനമാണ് ചെന്നൈ മത്സരം തോൽക്കാൻ കാരണം. ഞങ്ങൾ ഫീൽഡിൽ അലസരായിരുന്നു. ചില സമയങ്ങളിൽ സമ്മർദ്ദത്തിന് അടിപ്പെട്ടു. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയുടെ മികച്ച ഇന്നിംഗ്സ് ചെന്നൈ ടീമിനെ സമ്മർദ്ദത്തിലാക്കി. പ്രിയാൻഷ് നന്നായി കളിക്കുമ്പോൾ അതിനേക്കാൾ നന്നായി കളിച്ചാൽ മാത്രമെ ചെന്നൈയ്ക്ക് മത്സരത്തിൽ മുൻതൂക്കം ലഭിക്കൂ. പഞ്ചാബിനെതിരെ ഒരു വലിയ റൺ ചേസിൽ ഞങ്ങൾ 18 റൺസ് പിന്നിലായി. ഇതുവരെ നിരാശാജനകമായ സീസണായിരുന്നു ഇത്. ക്യാച്ചുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്തുകൊണ്ടാണ് ക്യാച്ചുകൾ നഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല‘, സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 103 റൺസെടുത്ത പ്രിയാൻഷ് ആര്യ, പുറത്താകാതെ 52 റൺസെടുത്ത ശശാങ്ക് സിങ്, 34 റൺസെടുത്ത് പുറത്താകാതെ നിന്ന മാർകോ യാൻസൻ എന്നിവരാണ് പഞ്ചാബിന് മികച്ച സ്കോർ നേടി നൽകിയത്.
