ഏപ്രിൽ 8 മുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക
നീണ്ട അവധിക്കാലമാണ് വരുന്നത്. വിഷുവും ഈസ്റ്ററും അടുത്തടുത്ത ആഴ്ചകളിൽ എത്തുന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് കെഎസ്ആർടിസി. ഏപ്രിൽ 8 മുതൽ 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ഈ സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ നടത്തുക. കെഎസ്ആർടിസിയുടെ ബുക്കിങ് സെറ്റ് ആയ ‘www.onlineksrtcswift.com’ വഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പ് വഴിയും ബസുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
