തൃശൂർ: ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായ കെ രാധാകൃഷ്ണൻ പറഞ്ഞു. സിപിഎം ജില്ലാക്കമിറ്റി കരുവന്നൂരിൽ ഇടപ്പെട്ടതിനെ കുറിച്ചും കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനെന്നും ചോദിച്ചു. അക്കൗണ്ടില്ലെന്ന് പറഞ്ഞതായും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടുവെന്നും കെ രാധാകൃഷ്ണൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്ന് പറഞ്ഞു. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയെന്നും അദേഹം പറഞ്ഞു. സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയെല്ലാം നേരത്തെ കൈമാറിയിരുന്നു.
സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല. സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടതായും രാധാകൃഷ്ണൻ പറഞ്ഞു.
