
നാല് ദിവസമായി വില കുറഞ്ഞു വന്നിരുന്ന സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ വില വര്‍ധിച്ചു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരവെയാണ് കേരളത്തിലെ വിലവര്‍ധനവ്. അമേരിക്കയും ചൈനയും തമ്മിലുള്ള ചുങ്കപ്പോര് ശക്തമായിരിക്കെ അന്തര്‍ദേശീയ വിപണിയില്‍ ആശങ്ക വ്യാപിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 66320 രൂപയും ഗ്രാമിന് 8290 രൂപയുമാണ് വില. ഗ്രാമിന് 65 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6795 രൂപയായി. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 102 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.