മുനമ്പം നിവാസികൾക്ക് എല്ലാ റവന്യൂ അവകാശങ്ങളും നൽകണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ രാജൻ. മുനമ്പം കമ്മീഷൻ റിപ്പോർട്ട് വരുന്നതോടുകൂടി പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.മുനമ്പത്ത് ബിജെപി നുഴഞ്ഞുകയറാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പത്ത് ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിന്നത് ആരെന്ന് ജനങ്ങൾക്ക് മനസ്സിലാവും. സ്വീകരണം വാങ്ങിയും നുഴഞ്ഞുകയറിയും അല്ല മുനമ്പത്തെ പ്രശ്നം പരിഹരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
മുനമ്പം പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹരിക്കാൻ സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിനെ കുറിച്ച് കൂടി ബിജെപി നേതാക്കൾ മുനമ്പത്ത് പറയാൻ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു
