
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വന്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷം അല്‍പ്പം കയറുകയാണ്. 2680 രൂപയുടെ കുറവാണ് നാല് ദിവസം കൊണ്ട് ഒരു പവന് സ്വര്‍ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 65800 രൂപയാണ് വില. ഏറെ നാള്‍ക്ക് ശേഷമാണ് വില 66000ത്തിന് താഴേക്ക് എത്തുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8225 രൂപയായി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6745 രൂപായി കുറഞ്ഞു. 50 രൂപയാണ് ഈ കാരറ്റിനുള്ള ഇന്നത്തെ കുറവ്.
അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 102 എന്ന നിരക്കില്‍ തുടരുകയാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 68480 രൂപയായിരുന്നു. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2680 രൂപ കൂടുതലായിരുന്നു അന്ന്. അന്തര്‍ദേശീയ വിപണിയില്‍ ഇന്ന് ഔണ്‍സ് വില 2998 ഡോളറാണ്. കഴിഞ്ഞ ദിവസം 2980 വരെ ഇടിഞ്ഞ ശേഷമാണ് ഇന്നത്തെ കയറ്റം.