
തിരുവനന്തപുരം: മലബാർ കാൻസർ സെന്ററിൽ വീണ്ടും നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ഒഴിവുകൾ , ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം
റസിഡന്റ് സ്റ്റാഫ് നഴ്സ്-10 ഒഴിവുകളാണ് ഉള്ളത്. ബി എസ് സി നഴ്സിംഗ്/ ജി എൻ എം/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
റെസിഡന്റ് ഫാർമസിസ്റ്റ്- ഡി ഫാം/ ബി ഫാം. പ്രയപരിധി 30 വയസ്. ഒരു ഒഴിവാണ് ഉള്ളത്. ഡിപ്ലോമയുള്ളവർക്ക് 15,000 രൂപയും ഡിഗ്രി യോഗ്യതയുള്ളവർക്ക് 17,500 രൂപയുമാണ് ശമ്പളം.
പേഷ്യന്റ് കെയർ അസിസ്റ്റന്റ്- പ്ലസ്ടു ആണ് യോഗ്യത. പ്രായപരിധി 30 വയസാണ്. 5 ഒഴിവുകൾ ഉണ്ട്. 10,000 രൂപയാണ് ശമ്പളം.
അപേക്ഷ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് -https://www.mcc.kerala.gov.in/storage/uploads/jobs/174348458828.pdf