തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ ആശാ വർക്കേഴ്സ് ചർച്ച നടത്തും. വൈകുന്നേരം 3 മണിക്കാണ് കൂടിക്കാഴ്ച്ച.മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് കൂടിക്കാഴ്ച നടക്കുക. കൂടിക്കാഴ്ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് അംഗീകരിച്ചത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി. ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി.കെ സദാനന്ദൻ പറഞ്ഞിരുന്നു. തനിക്ക് ഇതുവരെയും സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം.
പലവട്ടം സർക്കാരും സമരക്കാരും തമ്മിൽ ചർച്ച നടന്നെങ്കിലും പ്രശ്നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല.ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
