നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാൻ സാധ്യത. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും. വഖഫ് ബില്ലിന്റേയും മുനമ്പത്തേയും സാഹചര്യം പരിഗണിച്ചാണ് ബിജെപിയുടെ നീക്കം.
നിലമ്പൂര്‍ മണ്ഡലത്തില്‍ 20 ശതമാനം ക്രൈസ്തവ വോട്ടുകള്‍ ഉണ്ട്. ബിജെപി വോട്ടുകള്‍ക്ക് പുറമേ ഈ വോട്ടുകള്‍ കൂടി സമാഹരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അനൂപ് ആന്റണിയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് റിപ്പോർട്ട്.
