തിരുവനന്തപുരം: വഖഫ് ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ മതനിരപേക്ഷതയും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. നാടിനെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ ഭിന്നിപ്പിക്കാൻ വലിയ ശ്രമം
എന്നാൽ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ ലോക്സഭയിലെത്താത്തതിൽ പ്രിയങ്ക ഗാന്ധി വിശദീകരണം നൽകി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്ത് പോയതിനാലാണ് പ്രിയങ്കയ്ക്ക് പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്ത് ചികിത്സയിലാണ്. അതീവ ഗുരുതരാവസ്ഥയിലായ സുഹൃത്തിനെ കാണാനായാണ് പ്രിയങ്ക വിദേശത്തേക്ക് പോയതെന്നാണ് വിവരം.
