തെലുങ്ക് മണ്ണിൽ നിന്നും എത്തി കേരളത്തിന്റെ മല്ലു അർജുനായി മാറിയ സൂപ്പർ താരമാണ് അല്ലു അർജുൻ. 2004ൽ റിലീസ് ചെയ്ത ആര്യ എന്ന ചിത്രമായിരുന്നു മലയാളികളിലേക്ക് അല്ലു അർജുനെ എത്തിച്ചത്. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.ഇന്ന് പാൻ ഇന്ത്യൻ താരവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി നിൽക്കുന്ന നടന്റെ ഒരു സിനിമ റി റിലീസിന് ഒരുങ്ങുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള അല്ലു അർജുൻ ചിത്രം ആര്യയുടെ രണ്ടാം ഭാഗമാണ് റി റിലീസായി എത്തുന്നത്. ചിത്രം ഏപ്രിൽ ആറിന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ
2009ൽ ആയിരുന്നു സുകുമാർ സംവിധാനം ചെയ്ത ആര്യ 2 എത്തിയത്. വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം 30 കോടിയാണ് ആഗോള തലത്തിൽ നേടിയത്. 21 കോടി മുടക്കിയായിരുന്നു ആര്യ 2 നിർമിച്ചത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ആര്യ 2 തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ അത് സ്വീകരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
