ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായുള്ള മത്സരശേഷം പ്രതികരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം മുഹമ്മദ് സിറാജ്. ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചിരുന്നുവെന്നും അതുകൊണ്ട് ഒരൽപ്പം വികാരാധീനനായി എന്നും സിറാജ് പറഞ്ഞു.
‘ഞാൻ റോയൽ ചലഞ്ചേഴ്സിൽ ഏഴ് വർഷം കളിച്ചു. അതുകൊണ്ട് ഒരൽപ്പം വികാരാധീനനായി. ചുവപ്പ് ജഴ്സി നീലയായത് വൈകാരികമായിരുന്നു. എന്നാൽ ബൗളിങ്ങിന് തയ്യാറെടുത്തപ്പോൾ ഞാൻ ടൈറ്റൻസിന്റെ താരമായി‘, മത്സരശേഷം സിറാജ് പറഞ്ഞു.
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആഘോഷം നടത്തുന്നതിലും സിറാജ് പ്രതികരണം നടത്തി. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനാണ്. അതുകൊണ്ടാണ് റൊണാൾഡോയെ അനുകരിച്ച് വിക്കറ്റ് ആഘോഷം നടത്തുന്നതെന്ന് സിറാജ് പറഞ്ഞു.
