ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് വിജീഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്
തൃശ്ശൂർ: എമ്പുരാനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ ബിജെപി പ്രവർത്തകൻ വി വി വിജീഷിനെ പ്രാഥമിക അംഗത്വത്തിൽ ബിജെപി സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഹർജി നൽകിയതെന്നാണ് വിവരം. വിജീഷിനെ തള്ളി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതിൽ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കിയിരുന്നു.
