
ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. രാജ നൽകിയ രേഖകൾ സുപ്രീം കോടതി അംഗീകരിച്ചു. പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ രാജക്ക് അർഹതയുണ്ടെന്നും കോടതി.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്കിയ ഹര്‍ജിയിലാണ് എ രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയത്. സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ അയോഗ്യനാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ എ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഹർജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി മുമ്പ് സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. രാജ നൽകിയ രേഖകളും
സുപ്രീം കോടതി അംഗീകരിച്ചു. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും സുപ്രീം കോടതി ഉത്തരവ്.