തരുണ്‍ മൂര്‍ത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണല്‍ മെറ്റീരിയലുകള്‍ പുറത്തു വിടുമ്പോഴും ok പ്രേക്ഷകര്‍ക്കുള്ളില്‍ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹന്‍ലാല്‍ എന്നതിലാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചകള്‍ മുഴുവന്‍. മലയാളിയുടെ നൊസ്റ്റാള്‍ജിയ കൂടെയായ മോഹന്‍ലാല്‍ – ശോഭന കോമ്പിനേഷനില്‍ വരുന്ന ചിത്രമെന്ന തരത്തില്‍ കൂടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് തുടരും.
‘ദൃശ്യം’ പോലെയൊരു സിനിമ എന്ന് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതിനു ശേഷം ചിത്രത്തിന്റെ ജോണര്‍ എന്താണെന്നതും ചര്‍ച്ചയാണ്. ഒരു സംവിധായകന് എന്ന നിലയില്‍ ‘തുടരും’ ഒരു ഫാമിലി ഡ്രാമയാണ് എന്ന് പറയാന്‍ ആണ് തനിക്ക് താല്പര്യമെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. ‘തുടരും’ തിയറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംവിധായകന് തരുണ്‍ മൂര്‍ത്തി ഒരു കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി.
