ഇന്നലെ രാവിലൊണ് തീപിടിത്തമുണ്ടായത്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിന് തീപിടിച്ചു. കുവൈറ്റ് ജലീബ് അൽ ഷുവൈഖിലുള്ള റിസിഡൻഷ്യൽ അപ്പാർട്ട്മെന്റിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ തുടർന്നുള്ള കനത്ത പുക ശ്വസിച്ച് രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥതകൾ നേരിട്ടുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
അൽ അർദിയസ അൽ സുമൂദ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ ഉണ്ടാക്കാൻ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.
