
നവ്യ അഖിലേഷ്
ജാക്കി ചാൻ എന്നറിയപ്പെടുന്ന ചാൻ കോങ്-സാം ഹോങ്കോങ് ചലച്ചിത്ര നടനും, ആയോധന കലാകാരനും, സംവിധായകനും, നിർമ്മാതാവുമാണ്. ഏപ്രിൽ 7, 1954-ൽ ഹോങ്കോങ്ങിൽ ജനിച്ച അദ്ദേഹം, തന്റെ അസാധാരണമായ അഭ്യാസ പ്രകടനങ്ങൾ, ഹാസ്യ അഭിനയം, അപകടകരമായ സ്റ്റണ്ടുകൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.മലയാളികൾക്കും ജാക്കി ചാൻ ഒരു പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകൾക്ക് ഇവിടെയും ധാരാളം ആരാധകരുണ്ട്.ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ചാക്കി ചാൻ. കുൻഫു എന്ന അയോധനകല ലോകത്ത് തെളിഞ്ഞുവന്നതിൽ ജാക്കി ചാന്റെ സിനിമകൾക്ക് കാര്യമായ പങ്കുണ്ട്.
സ്പെഷ്യൽ ഇഫക്ട്സ് കൊണ്ട് ആർക്കും സൂപ്പർമാൻ ആകാം എന്നാൽ അതില്ലാതെ ആർക്കും എന്നെപ്പോലെ ആകാൻ ആവില്ല അഹങ്കാരത്തോളം എത്തുന്ന ഈ ആത്മവിശ്വാസമായിരുന്നു എക്കാലവും ജാക്കിചാന്റെ പിൻബലം. ജീവൻ പണയം വെച്ച് പെർഫെക്ഷനായി ശ്രമിക്കുന്ന സമാനതകൾ ഇല്ലാത്ത സമർപ്പണബോധമായിരുന്നു ഈ നടനെ ഉയരങ്ങളുടെ പാരമ്പര്യയിൽ എത്തിച്ചത് . ജീവൻ നഷ്ടപ്പെടേണ്ട സന്ദർഭങ്ങൾ നിരവധി. കൈവിരലുകളും കാലം കണ്ണും മൂക്കും ഉൾപ്പെടെ പരുക്ക് പറ്റാത്ത ഒരു ഭാഗവും ശരീരത്തിൽ ഇല്ല .

അക്രോബാറ്റിക് പോരാട്ട ശൈലി, കോമിക്ക് സമയം, മെച്ചപ്പെട്ട ആയുധങ്ങളുടെ ഉപയോഗം, സിനിമാറ്റിക് ലോകത്ത് സ്വയം അവതരിപ്പിക്കുന്ന നൂതന സ്റ്റണ്ടുകൾ എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനാണ്. കുങ്ഫു, ഹപ്കിഡോ എന്നിവയിൽ പരിശീലനം നേടിയ അദ്ദേഹം 1960 മുതൽ 150- ലധികം സിനിമകളിൽ അഭിനയിച്ചു.
മുൻകാല ജീവിതം
ചൈനീസ് ആഭ്യന്തര യുദ്ധത്തിലെ അഭയാർഥികളായ ചാൾസ് ചാൻ, ലീ-ലീ ചാൻ എന്നിവരുടെ മകനായി 1954 ഏപ്രിൽ 7-ന് ഹോങ്കോങ്ങിൽ ജനിച്ചു. മാതാപിതാക്കൾ ഹോങ്കോങ്ങിലെ ഫ്രഞ്ച് അംബാസഡറിൽ ജോലി ചെയ്തു. വിൻ വിക്ടോറിയ പീക്ക് ജില്ലയിലെ കോൺസലിന്റെ വസതിയുടെ മൈതാനത്താണ് ചാൻ തന്റെ ചെറുപ്പകാലം വർഷങ്ങൾ ചെലവഴിച്ചത്. 1960-ൽ അമേരിക്കൻ എംബസിയിൽ ഹെഡ് പാചകക്കാരനായി ജോലി ചെയ്യുന്നതിനായി പിതാവ് ഓസ്ട്രേലിയയിലെ കാൻബെറയിലേക്ക് കുടിയേറി. മാസ്റ്റർ യു ജിം-യുവാൻ നടത്തുന്ന പീക്കിംഗ് ഓപ്പറ സ്കൂളായ ചൈന ഡ്രാമ അക്കാദമിയിലേക്ക് ജാക്കി ചാനെ അയച്ചു. ആയോധനകലയിലും അക്രോബാറ്റിക്സിലും മികവ് പുലർത്തിയ ചാൻ അടുത്ത ദശകത്തിൽ കഠിന പരിശീലനം നേടി. ചലച്ചിത്രമേഖലയിൽ പ്രവേശിച്ച ശേഷം ചാൻ, സമോ ഹംഗിനൊപ്പം ഗ്രാൻഡ് മാസ്റ്റർ ജിൻ പാൽ കിമ്മിന്റെ കീഴിൽ ഹാപ്കിഡോയിൽ പരിശീലനം നേടാനുള്ള അവസരം ലഭിച്ചു, ഒടുവിൽ ചാൻ ബ്ലാക്ക് ബെൽറ്റ് നേടി. കരാട്ടെ, ജൂഡോ, തായ്ക്വോണ്ടോ, ജീത് കുനെ ഡോ തുടങ്ങിയ ആയോധനകലകളിലും ജാക്കി ചാൻ പരിശീലനം നേടി.

ചലച്ചിത്ര ജീവിതം
അഞ്ചാം വയസ്സിൽ ബാലതാരമായി ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. പതിനേഴാം വയസ്സിൽ, ബ്രൂസ് ലീ ചിത്രങ്ങളായ ഫിസ്റ്റ് ഓഫ് ഫ്യൂറി, എന്റർ ദി ഡ്രാഗൺ എന്നിവയിൽ സ്റ്റാൻമാനായി അഭിനയിച്ചു. 1973 ൽ ഹോങ്കോങ്ങിൽ ലിറ്റിൽ ടൈഗർ ഓഫ് കാന്റൺ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.ചെറുപ്പത്തിൽത്തന്നെ ചൈനീസ് ഓപ്പറയിൽ പരിശീലനം നേടിയ ജാക്കി ചാൻ, പിന്നീട് സിനിമയിൽ ചെറിയ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. 1970-കളിൽ അദ്ദേഹം നായകനായി അഭിനയിച്ച ആക്ഷൻ കോമഡി സിനിമകൾ ഏഷ്യയിൽ വലിയ വിജയം നേടി. സ്നേക്ക് ഇൻ ദ ഈഗിൾസ് ഷാഡോ, ഡ്രങ്കൻ മാസ്റ്റർ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു.1990-കളിൽ ഹോളിവുഡിലും സജീവമായ ജാക്കി ചാൻ, റഷ് അവർ പരമ്പര, ഷാങ്ഹായ് നൂൺ, ദ ടക്സീഡോ തുടങ്ങിയ വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. സ്വന്തം സ്റ്റണ്ടുകൾ മിക്കപ്പോഴും ഡബിളില്ലാതെ ചെയ്യുന്ന അദ്ദേഹത്തിന്റെ ധൈര്യത്തെ ലോകം അംഗീകരിക്കുന്നു. അഭിനയത്തിനു പുറമെ, ജാക്കി ചാൻ ഗായകനായും അറിയപ്പെടുന്നു. അദ്ദേഹം നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്.
സ്വകാര്യ ജീവിതം
1982 ൽ ചാൻ തായ്വാൻ നടി ജോവാൻ ലിനെ വിവാഹം കഴിച്ചു. അവരുടെ മകനും ഗായകനും നടനുമായ ജെയ്സി ചാൻ അതേ വർഷം ജനിച്ചു. എലെയ്ൻ എൻജി യി-ലെയുമായുള്ള വിവാഹേതര ബന്ധത്തിൽ എറ്റാ എൻജി ചോക് ലാം എന്ന മകൾക്കൂടിയുണ്ട്.

ജാക്കി ചാൻ കന്റോണീസ്, മന്ദാരിൻ, ഇംഗ്ലീഷ്, അമേരിക്കൻ ആംഗ്യഭാഷ എന്നിവ സംസാരിക്കുന്നു, കൂടാതെ കുറച്ച് ജർമ്മൻ, കൊറിയൻ, ജാപ്പനീസ്, സ്പാനിഷ്, തായ് എന്നിവയും സംസാരിക്കുന്നു. ജാക്കി ചാൻ ഒരു കടുത്ത ഫുട്ബോൾ ആരാധകനാണ്, ഹോങ്കോംഗ് ദേശീയ ഫുട്ബോൾ ടീം, ഇംഗ്ലണ്ട് നാഷണൽ ഫുട്ബോൾ ടീം, മാഞ്ചസ്റ്റർ സിറ്റി എന്നിവയെ പിന്തുണയ്ക്കുന്നു.
2016-ൽ സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് ഓസ്കാർ പുരസ്കാരം നൽകി ആദരിച്ചു. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ബഹുമതികളും ജാക്കി ചാനെ തേടിയെത്തിയിട്ടുണ്ട്.ഏറ്റവും അധികം സ്റ്റണ്ട് രംഗങ്ങളിൽ അഭിനയിച്ച നടൻ എന്ന ബഹുമതി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് 2012 ജാക്കിച്ചാന് നൽകിയിരുന്നു.