
കൊച്ചി: ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. അടുത്തിടെ നടത്തിയ ഒരു പ്രധാന നിക്ഷേപവുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലന്റെ ഓഫീസിലും ധനകാര്യ സ്ഥാപനങ്ങളിലും ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.