
കൊച്ചി: പൃഥ്വിരാജിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന് എന്നാണ് വിമര്‍ശിച്ചിരിക്കുന്നത്. സേവ് ലക്ഷദ്വീപ് ക്യാംപയിനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നും കുറ്റപ്പെടുത്തുന്നു. പൗരത്വനിയമവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരന് ഇന്ദ്രജിത്തും പൃഥ്വിരാജിനെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ഓര്‍ഗനൈസര്‍ വിമര്‍ശിക്കുന്നു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം പാലിക്കുകയാണ്. സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നല്‍കിയെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.
എംമ്പുരാന് സിനിമ വിവാദമായശേഷം ആര്‍എസ്എസ് മുഖപത്രം പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ചിത്രത്തിലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ മാപ്പ് പറഞ്ഞശേഷവും ആര്‍എസ്എസ് മുഖപത്രം പൃഥ്വിരാജിനെ മാത്രം ആക്രമിക്കുന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.