
ഫോൾഡബിൾ ഫോണുകൾക്ക് ഇന്നും മാർക്കറ്റ് ഉണ്ട്. ഒരുപാട് സ്മാർട്ട് ഫോൺ പ്രേമികൾ ഫോൾഡബിൾ ഫോണിനായി കാത്തിരിക്കാറുണ്ട്. വിവോ പുറത്തിറക്കാൻ പോകുന്ന Vivo X Fold 4നെ കുറിച്ചുള്ള വിവരങ്ങളാണ് ടെക് ലോകത്തെ ചർച്ചാ വിഷയം.2024 മാർച്ചിൽ ചൈനയിൽ ഒരു പ്രോ വേരിയന്റിനൊപ്പം ലോഞ്ച് ചെയ്ത വിവോ എക്സ് ഫോൾഡ് 3 ന്റെ പിൻഗാമിയായി വിവോ എക്സ് ഫോൾഡ് 4 ( Vivo X Fold 4) ഉടൻ എത്തുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഈ വർഷം അവസാനത്തോടെ ഈ ഫോൾഡബിൾ സ്മാർട്ട് ഫോൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ന്റെ മൂന്നാം പാദത്തിൽ വിവോ എക്സ് ഫോൾഡ് 4 ചൈനയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. അതായത് ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ഈ ഫോണിന്റെ ലോഞ്ച് പ്രതീക്ഷിക്കാം. വിവോ എക്സ് ഫോൾഡ് 4 ഒരു സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC ഉപയോഗിച്ചാണ് പ്രവർത്തിക്കുകയെന്നും കട്ടികുറഞ്ഞ ‘അൾട്രാ-ലൈറ്റ്’ ആയിരിക്കും ഈ ഫോൺ എന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ മുൻഗാമിയായ എക്സ് ഫോൾഡ് 3 ഒരു സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റുമായാണ് ലോഞ്ച് ചെയ്തിരുന്നത്. കൂടാതെ 219 ഗ്രാം ഭാരവും തുറക്കുമ്പോൾ 4.65 എംഎം നേർത്ത പ്രൊഫൈലും ഇതിന് നൽകിയിരുന്നു. വിവോ എക്സ് ഫോൾഡ് 4-ൽ 50-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടർ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. ഏകദേശം 6,000mAh ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ ഉണ്ടാകുകയെന്ന് ടിപ്സ്റ്റർ കൂട്ടിച്ചേർത്തു.
ഹാൻഡ്സെറ്റ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സുരക്ഷയ്ക്കായി ഇതിന് ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ലഭിച്ചേക്കാം. ഇതിന് IPX8 വാട്ടർ-റെസിസ്റ്റന്റ് ബിൽഡ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോ എക്സ് ഫോൾഡ് 3 ന് IPX4-റേറ്റഡ് ബിൽഡും 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500mAh ബാറ്ററിയും ഉണ്ട്. ഏതായാലും പ്രീമിയം ലെവലിലുള്ള മികച്ച സ്മാർട്ട് ഫോൺ തന്നെയായിരിക്കും വിവോ തങ്ങളുടെ ഉപയോക്താക്കൾക്കായി പുറത്തിറക്കുക എന്ന കാര്യത്തിൽ സംശയമില്ല. വില അൽപ്പം കൂടിയാലും ഔട്ട്പുട്ട് മികച്ചതാക്കാനാണ് വിവോ എപ്പോഴും ശ്രമിക്കാറ്. കൂടാതെ പ്രീമിയം കസ്റ്റമറിനെ മാത്രമല്ല, ബജറ്റ് ഫ്രണ്ട്ലി കസ്റ്റമറുകളേയും വിവോ പരിഗണിക്കാറുണ്ട്. നിരവധി ബജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് വിവോ ഈ അടുത്തായി പുറത്തിറക്കിയത്. നോർമൽ കസ്റ്റമറിനെയും വിവോ പരിഗണിക്കുന്നുണ്ടെന്ന് ഇതിന്റെയെല്ലാം ഉദാഹരണമാണ്.