
ന്യൂസിലാൻഡിനെതിരെയുള്ള അവസാന ടി 20 യിലും ഡക്കിന് പുറത്തായി ഹസൻ നവാസ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ താരത്തിന്റെ മൂന്നാമത്തെ ഡക്കാണിത്. ഇതോടെ ഒരു ദ്വിരാഷ്ട്ര ടി 20 പരമ്പരയിൽ മൂന്ന് തവണ ഡക്കിന് പുറത്താകുന്ന ആദ്യ താരമായി പാകിസ്താൻ യുവതാരം മാറി.
താരത്തിന്റെ അരങ്ങേറ്റ പരമ്പര കൂടിയായിരുന്നു ഇത്. അതേ സമയം ഈഡൻ പാർക്കിൽ നടന്ന മൂന്നാം ടി 20 യിൽ താരം സെഞ്ച്വറി നേടിയിരുന്നു. ഒരു പാക് താരത്തിന്റെ ഏറ്റവും വേഗതയേറിയ ടി 20 സെഞ്ച്വറി കൂടിയായിരുന്നു അത്. പരമ്പരയിൽ നിലവിൽ 3 – 1 ന് ന്യൂസിലാൻഡ് മുന്നിലാണ്. ഇന്നത്തെ പാക്സിതാൻ നേടിയ 20 ഓവറിൽ 128 എന്ന സ്കോർ മറികടന്നാൽ ന്യൂസിലാൻഡ് 4 – 1 ആധികാരികമായി തന്നെ പരമ്പര സ്വന്തമാക്കും.