മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാര നിരത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇത് ഇറങ്ങുന്നത്. സ്പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, നെക്സ ബ്ലൂ, ഒപ്പുലന്റ് റെഡ്, ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, കറുത്ത മേൽക്കൂരയുള്ള ആർട്ടിക് വൈറ്റ്, കറുത്ത മേൽക്കൂരയുള്ള സ്പ്ലെൻഡിഡ് സിൽവർ, കറുത്ത മേൽക്കൂരയുള്ള ലാൻഡ് ബ്രെസ ഗ്രീൻ, കറുത്ത മേൽക്കൂരയുള്ള ഒപ്പുലന്റ് റെഡ് എന്നീ പത്ത് നിറങ്ങളിലുമാണ് ഈ ഇടത്തരം ഇലക്ട്രിക് വാഹനം ലഭ്യമാകുക. ഇതിന്റെ ഔദ്യോഗിക റേഞ്ച് കണക്കുകളും സവിശേഷത വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വേരിയന്റ് തിരിച്ചുള്ള സവിശേഷത പട്ടിക ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഫോളോ-മീ-ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോ എൽഇഡി ഹെഡ്ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ എൽഇഡി ടെയിൽ ലൈറ്റുകൾ, പുറത്തെ റിയർവ്യൂ മിററുകളിൽ ഇൻഡിക്കേറ്ററുകൾ എന്നിവ മാരുതി, വിറ്റാര ഡെൽറ്റയിൽ കമ്പനി ഉൾപെടുത്തിയിട്ടുണ്ട്. മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയിലർ, 18 ഇഞ്ച് എയറോഡൈനാമിക്കലി ഡിസൈൻ ചെയ്ത അലോയ് വീലുകൾ
ഡ്യുവൽ-ടോൺ ഇന്റീരിയർ , തുണികൊണ്ടുള്ള സീറ്റ് അപ്ഹോൾസ്റ്ററി, ഡോർ പാഡിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ, 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ തുടങ്ങി നിരവധി സവിശേഷതകളാണ് ഡെൽറ്റയിൽ ഉള്ളത്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, പിഎം 2.5 എയർ ഫിൽറ്റർ , 7 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി), മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഇതിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്… ഇ വിറ്റാര ഡെൽറ്റയെ അപേക്ഷിച്ച് മാരുതി ഇ വിറ്റാര സീറ്റയിൽ കുറച്ചുകൂടെ പ്രത്യേകതകളുണ്ട്. വയർലെസ് ഫോൺ ചാർജർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയാണ് അത്. സീറ്റ സവിശേഷതകളുടെ കൂടെ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ, സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, പത്ത് വിധത്തിൽ, വൈദ്യുതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഗ്ലാസ് മേൽക്കൂര,10-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം (സബ് വൂഫർ ഉൾപ്പെടെ), 360-ഡിഗ്രി ക്യാമറ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയും ചേർന്നാണ് മാരുതി ഇ വിറ്റാര ആൽഫയിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.
